Thursday, July 30, 2026
India News

പാകിസ്താന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായിരുന്നു; ഇന്ത്യയുടെ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന

പാകിസ്താന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായിരുന്നു; ഇന്ത്യയുടെ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന



പാകിസ്താനെതിരായ ഇന്ത്യന്‍ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ വിശീകരണം നല്‍കിയത്. ഭീകരര്‍ക്കായി പാകിസ്താന്‍ സൈന്യം നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ പ്രതികരിക്കുന്നത് അനിവാര്യമായിരുന്നു എന്നാണ് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞത്.

അദ്ദേഹത്തിന് പുറമെ വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപ്പറേഷന്‍സ് വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവരും പങ്കെടുത്തു. 

പാകിസ്താനിലെ വ്യോമത്താവളങ്ങള്‍, തകര്‍ത്ത വിമാനത്താവളങ്ങള്‍, ഡ്രോണുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഇന്ത്യ പാകിസ്താനിലെ നൂര്‍ഖാന്‍ വിമാനത്താവളം തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പല പാക് ലക്ഷ്യങ്ങളെയും കൃത്യതയോടെ നശിപ്പിച്ചു. ഇതിന് മള്‍ട്ടി ലെയര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് വിനിയോഗിച്ചത് എന്നും വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സേന അറിയിച്ചു. 












Related News

Comments

No comments yet. Be the first to comment!

Leave a Comment