Thursday, July 30, 2026
Kerala News

നന്തന്‍കോട് കൂട്ടക്കൊലപാതകം: പ്രതി കേഡല്‍ കുറ്റക്കാരനെന്ന് കോടതി

നന്തന്‍കോട് കൂട്ടക്കൊലപാതകം: പ്രതി കേഡല്‍ കുറ്റക്കാരനെന്ന് കോടതി


കേരളത്തെ ആകെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി.  തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മാതാപിതാക്കളെയും സഹോദരിയും അടക്കം നാലു പേരെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ശിക്ഷാവിധിയില്‍ കോടതി നാളെ വാദം കേള്‍ക്കു. തുടര്‍ന്ന് വിധി പറയും. 

2017 ഏപ്രില്‍ 9നാണ് കേരളത്തെയാകെ ഞെട്ടിച്ച ധാരുണ സംഭവം നടന്നത്. പ്രൊഫസര്‍ രാജാ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മകന്‍ കേഡലായിരുന്നു കൊലപാതകത്തിന് പിന്നില്‍. 

നാലു പേരെയും കൊലപ്പെടുത്തിയ ശേഷം കേഡല്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടി നുറുക്കിയ അവസ്ഥയിലുമായിരുന്നു. 

പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നാണ് നിഗമനം. കൂടാതെ സാത്താന്‍ ആരാധനയുടെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയത് എന്നും മാതാപിതാക്കളോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായും കേഡല്‍ സമ്മതിച്ചിരുന്നു. 




Related News

Comments

No comments yet. Be the first to comment!

Leave a Comment