Thursday, July 30, 2026
India News

പൂര്‍ണം ഷായെ ഇതുവരെ മോചിപ്പിച്ചില്ല; പ്രതിക്ഷയോടെ കുടുംബം

പൂര്‍ണം ഷായെ ഇതുവരെ മോചിപ്പിച്ചില്ല; പ്രതിക്ഷയോടെ കുടുംബം



പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ ജവാന്‍ പൂര്‍ണം ഷായുടെ മോചനം ഇതുവരെ സാധ്യമായില്ല. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഷായുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന കാതിരിപ്പിലാണ് ഷായുടെ കുടുംബം. അദ്ദേഹത്തിന്റെ മോചനം അതിവേഗം സാധ്യമാക്കമെന്ന് കേന്ദ്രത്തോട് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. 

പഗല്‍ഗാം ഭീകരാക്രമണത്തിന്  തൊട്ടുപിന്നാലെയാണ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷാ പാക് റേഞ്ചേഴ്സിന്റെ പിടിയിലാകുന്നത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ കിസാന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലിരിക്കെ അബദ്ധവശാല്‍ അതിര്‍ത്തി കടന്നതോടെയാണ് പാക് റേഞ്ചേഴ്സ് ഷായെ പിടികൂടിയത്. തുടര്‍ന്ന്, അദ്ദേഹത്തെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഷായുടെ ഫോട്ടാേകളും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. 

ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷായുടെ മോചനം ഉടന്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സൈനികതല ചര്‍ച്ചകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍, ഷായുടെ തിരിച്ചുവരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം.














Related News

Comments

No comments yet. Be the first to comment!

Leave a Comment