കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് സ്‌കൂള്‍ പരിസരത്തെ ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയില്‍. എട്ടു കേസുകളാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ പ്രതികളായ 16 മയക്കുമരുന്ന് കേസുകളും എറണാകുളം ജില്ലയില്‍ ഉണ്ടായി. കഞ്ചാവ് ചേര്‍ത്ത മിഠായിയുമായി ബന്ധപ്പെട്ട കേസുകളും എറണാകുളത്ത് വര്‍ധിക്കുന്നതായി എക്‌സൈസ്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് മിഠായികള്‍ സുലഭമായി ലഭിക്കുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കാനാണ് എക്‌സൈസ് നീക്കം.
ഈ അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസ് തീരുമാനം. സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ കിട്ടാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസും എക്സൈസും.
Comments
No comments yet. Be the first to comment!
Leave a Comment