മലപ്പുറം: വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 54 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. 58 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം- 81, പാലക്കാട്- 25, കോഴിക്കോട്- 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേര്‍ ചികിത്സയിലുണ്ട്. 2 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.ചികിത്സയില്‍ ഉള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലാണ് രോഗിയുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ള 10 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു.
നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മലപ്പുറം ജില്ലയില്‍ സംയുക്ത പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 3868 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment