Thursday, July 30, 2026
India News

ഇന്ത്യ-പാക് നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഇന്ത്യ-പാക് നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്





ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. ഇന്ത്യയുടെ ഡി ജി എം ഒ ലെഫ്. ജനറല്‍ രാജീവ് ഗായ് യോഗത്തില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ശക്തമായ താക്കീത് പാക്കിസ്ഥാന് നല്‍കും.

അതേസമയം പാക്കിസ്ഥാന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആളുകള്‍ വീടുകളില്‍ തുടരണമെന്നാണ് നിര്‍ദേശം. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. പ്രകോപനത്തിന് ഒരുങ്ങിയാല്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പാക്കിസ്ഥാന്‍ അറിയുമെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ നിന്നും പിന്നോട്ടില്ലന്ന നിലപാടിലാണ് രാജ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment