Thursday, July 30, 2026
Kerala News

യുദ്ധം തുടരാന്‍ ഇന്ത്യയും ആഗ്രഹിച്ചിരുന്നില്ല: ശശി തരൂര്‍

യുദ്ധം തുടരാന്‍ ഇന്ത്യയും ആഗ്രഹിച്ചിരുന്നില്ല: ശശി തരൂര്‍


ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായവുമായി ശശി തരൂര്‍. 1971ലെ സാഹചര്യങ്ങളുമായി 2025നെ താരതമ്യം ചെയ്യാനാവില്ലെന്നും  യുദ്ധം നീണ്ടുനില്‍ക്കാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് കഠിനമായ പാഠം പഠിപ്പിക്കുന്നതായിരുന്നു നമ്മുടെ ലക്ഷ്യം എന്നും തരൂര്‍ വ്യക്തമാക്കി. 

അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി എത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ വ്യത്യസ്ത നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഇന്ദിര ഗാന്ധിയെ ചേര്‍ത്തുനിര്‍ത്തിയായിരുന്നു കോണ്‍ഗ്ര് അഭിപ്രായം പറഞ്ഞത്. 

നിലവിലെ സാഹചര്യങ്ങള്‍ 1971ലെ സാഹചര്യമല്ല. അന്നത്തെ യുദ്ധം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള ധാര്‍മിക പോരാട്ടമായിരുന്നുവെന്നും ഇന്ത്യയുടെ പ്രധാന ലക്ഷ്യം ബംഗ്ലാദേശത്തെ മോചിപ്പിക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഭീകരരെ ഇന്ത്യയിലേക്ക് അയച്ചവര്‍ക്ക് ശക്തമായ പാഠം പഠിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതില്‍ ഇന്ത്യ വിജയിച്ചുവെന്നും തീവ്രവാദികളെ ഒരു പാഠം പഠിപ്പിച്ച് കഴിഞ്ഞുവെന്നും തരൂര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരേ അദ്ദേഹം രൂക്ഷമായി വിമര്‍ശനവും ഉന്നയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment