ഭീകരര്‍ക്ക് ശക്തമായ മറുടി തന്നെയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ പുതിയ ബ്രഹ്‌മോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ എവിടേക്ക് മറഞ്ഞാലും ഇന്ത്യ അവരെ പിന്തുടര്‍ന്ന് വേട്ടയാടും എന്നം അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ സാധാരണ ജനവാസമേഖലകള്‍ക്ക് ഇന്ത്യ ഒരിക്കലും ലക്ഷ്യമിട്ടിട്ടില്ല. കൂടാതെ റാവല്‍പിണ്ടി ആക്രമിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനില്‍ കടന്ന് നിരവധി തവണ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തിരിച്ചെത്തിയ സൈന്യത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനമര്‍പ്പിച്ചു. ഭീകരര്‍ പാക് ഭൂമിയിലും സുരക്ഷയില്ലെന്ന കര്‍ശന സന്ദേശം ഓപ്പറേഷന്‍ സിന്ദൂര്‍വഴി ഇന്ത്യ നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment