മലയാള സിനിമയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് തടയിടാന്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയും രംഗത്ത്. നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നു. അമ്മ, ഫെഫ്ക്ക, മാക്ട, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോ രംഗത്തെത്തിയത്. ബോധവല്‍ക്കരണം ശക്തമാക്കാന്‍ സിനിമാ സംഘടനകള്‍ക്ക് എന്‍സിബി നിര്‍ദേശം നല്‍കി. നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരായ ലഹരി കേസുകളും എന്‍സിബി പരിശോധിച്ചു.
നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ ഇടപെടലിന് പൂര്‍ണ പിന്തുണയെന്ന് അമ്മ സംഘടന അറിയിച്ചു. സിനിമ മേഖലയിലേ ലഹരി ഉപയോഗത്തില്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment