Thursday, July 30, 2026
Kerala News

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം: സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം: സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

തിരുവനന്തപുരം:  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ സംഭവത്തില്‍ സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്. റൂമിനുള്ളില്‍ സിസിടിവി ക്യാമറകളില്ലെന്നും, സുരക്ഷാ ജീവനക്കാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലായിരുന്നുവെന്ന് പൊലീസ്.  

ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13.5 പവന്‍ സ്വര്‍ണമാണ് കാണാതായതായത്.  ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്റെ അളവിലാണ് കുറവ് വന്നത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പരാതി പോലീസില്‍ നല്‍കുകയായിരുന്നു. 

മോഷണം നടന്നതിന്റെ സൂചനകളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണമാണ് ലോക്കറില്‍ സൂക്ഷിക്കുന്നത്. സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തുകയാണ്.







Related News

Comments

No comments yet. Be the first to comment!

Leave a Comment