ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു.
വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം നിലവില്‍ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.
പാക്കിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതായി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment