Thursday, July 30, 2026
India News

പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം: ആക്രമണത്തില്‍ സൈനികന് വീര്യമൃത്യു

പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം: ആക്രമണത്തില്‍ സൈനികന് വീര്യമൃത്യു

വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സൈനികന് വീര്യമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് സൈനികന് ജീവന്‍ നഷ്ടമായത്. ഉദ്ധംപൂരിലെ സൈനിക കേന്ദ്രത്തിന് കാവല്‍ നിന്ന സൈനികനാണ് വീരമൃത്യു. 

ജമ്മു കശ്മീരിലെ അഖ്‌നൂരിലും രജൌരിയിലും ആര്‍ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമുണ്ടായി. പഞ്ചാബിലെ അമൃത്സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കി.

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു. എന്നാല്‍ 

പാക്കിസ്ഥാനെതിരായ നടപടികളില്‍ നിന്ന് തത്കാലം പിന്നാട്ടില്ല എന്ന നിലപാടിലാണ് ഇന്ത്യ. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരും. കര്‍ത്താര്‍പൂര്‍ ഇടനാഴിയും തുറക്കില്ല.









Related News

Comments

No comments yet. Be the first to comment!

Leave a Comment