Thursday, July 30, 2026
Kerala News

അതിര്‍ത്തിയില്‍ കുടങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ്

അതിര്‍ത്തിയില്‍ കുടങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ്


അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി  ആശയവിനിമയം നടത്തിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും  ഫോണില്‍ സംസാരിച്ചിരുന്നു.  240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍  പറഞ്ഞു. 

മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ്  മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത് എന്നും വിഡി സതീശന്‍ പറഞ്ഞു. 

ഇന്നലെ തന്നെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെയും മറ്റുള്ളവര്‍ക്കുമായി കാര്യങ്ങള്‍ അറിയിക്കാന്‍ സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment