പാക്‌സ്താനെതിരെ ഇന്ത്യ കൃത്യമായി തിരിച്ചടിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി. പാകിസ്ഥാന്‍ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതായും അവര്‍ പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട് എന്നിവിടങ്ങളിലുളള സൈനിക താവളങ്ങള്‍ ആക്രമണത്തിനിരയായതായി. ഇതിന് ഇന്ത്യ കൃത്യതയോടെയും ശക്തമായ രീതിയിലുമാണ് പ്രതികരിച്ചത് എന്നും കേണല്‍ സോഫിയ പറഞ്ഞു.
കേണല്‍ സോഫിയ ഖുറേഷിക്ക് പുറമേ വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പാകിസ്ഥാന്‍ ജനവാസമേഖലകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഇന്ത്യന്‍ സൈന്യം പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ശക്തമായ തിരിച്ചടിയാണ് നല്‍കിയത് എന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.
S-400 സൂക്ഷിച് ഇടവും ബ്രഹ്‌മോസ് മിസൈല്‍ ഫസിലിറ്റിയും നശിപ്പിച്ചെന്ന പാകിസ്ഥാന്റെ പ്രചാരണം പൂര്‍ണമായും വ്യാജമാണെന്നും ഇന്ത്യ തള്ളിക്കളയുകയാണെന്നും അവര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ ടെറിറ്റോറിയല്‍ ആര്‍മിയെ ഉള്‍പ്പെടെ സജ്ജമാക്കി, ഉന്നത ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ സമ്മേളളനത്തില്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment