ദില്ലി: രജൗരിയില്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഷെല്‍ ആക്രമണം തുടരുന്നതിനിടയില്‍ ഉന്നത തല യോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സേന മേധാവിമാരും സിഡിഎസും യോഗത്തില്‍ പങ്കെടുക്കും. ഇതിനിടെ പാക് ദേശീയ കമാന്‍ഡിന്റെ അടിയന്തര യോഗം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിളിച്ചു
അതേസമയം ജമ്മുവില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു.
Comments
No comments yet. Be the first to comment!
Leave a Comment