Thursday, July 30, 2026
India News

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍; സൈന്യത്തിന്റെ പത്രസമ്മേളനം രാവിലെ 10 മണിക്ക്

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍; സൈന്യത്തിന്റെ പത്രസമ്മേളനം രാവിലെ 10 മണിക്ക്

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നിലവിലെ സാഹചര്യം വിശദീകരിക്കാനുളള ഇന്നത്തെ പത്രസമ്മേളനം രാവിലെ 10 മണിക്ക് . മാദ്ധ്യമങ്ങളെ കാണുക പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആയിരിക്കും.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സൈന്യം നടപടികള്‍ വിശദീകരിക്കാന്‍ ഒരുങ്ങുന്നത്. പാകിസ്താന്‍ ഇന്നലെ ലക്ഷ്യം വെച്ചത് 26 കേന്ദ്രങ്ങളെയെന്നാണ് സൂചന. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയില്‍ കനത്തവെടിവെപ്പ് തുടരുകയാണ്. 

തുടര്‍ച്ചയായ രണ്ടാം ദിനവും പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പാകിസ്താന്റെ വ്യോമപാതയും പൂര്‍ണമായും അടച്ചു. നൂര്‍ഖാന്‍, റഫീഖി, മുരിദ് എയര്‍ബേസുകള്‍ അടച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment