വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോക്ഷം കൊള്ളേണ്ടത് സ്വന്തം അമ്മായിയപ്പനോടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അമ്മായിഅപ്പനോട് ആത്മരോക്ഷം പ്രകടിപ്പിക്കുന്നതിന് പകരം ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ലെങ്കില്‍ മോദിയോടോ പ്രകടിപ്പിച്ചിട്ട് കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
മരുമകന്‍ ആയതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടില്ല. മരുമകന്‍ ആയതുകൊണ്ട് മാത്രം വേദിയില്‍ ഇടം കിട്ടില്ലെന്ന് റിയാസ് മനസിലാക്കണം. ബിജെപി അധ്യക്ഷന്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യം കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ്. ഏത് ബിജെപി അധ്യക്ഷന്‍ വന്നാലും പരിഹസിച്ചും കളിയാക്കിയും അവരെ വായടപ്പിക്കുക എന്ന തന്ത്രം കുറച്ചുകാലമായി കേരളത്തില്‍ നടക്കുന്നുണ്ട്. അതൊന്നും വകവെച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയെത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് സദസ്സിലും വേദിയിലും ഉള്ളവര്‍ അവിടെ എത്തിച്ചേരണം. ആ പ്രോട്ടോകോള്‍ പാലിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ അവിടെ എത്തിയത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment