Thursday, July 30, 2026
Kerala News

സ്വപ്നം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

സ്വപ്നം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു


വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി  വിജയന്റെ അധ്യക്ഷതയിലാണ് നരേന്ദ്രമോദി പദ്ധതി രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു കമ്മീഷനിങ് നടന്നത്.

ചടങ്ങില്‍ മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകളും നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു.

 അതേസമയം വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അങ്ങനെ നമ്മള്‍ ഇതും നേടിയെന്നും വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണയും ഐക്യവുമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു ഇതിനുപുറമേ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ചിലവില്‍ ഏറിയ പങ്കുവഹിക്കുന്നത് സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment