Thursday, July 30, 2026
Kerala News

അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു

അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

ആളൂര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 

പ്രമാദമായ നിരവധി കേസുകളില്‍ പ്രതിഭാഗത്തിനായി ആളൂര്‍ ഹാജരായിരുന്നു. കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസ് തൃശ്ശൂരിലെ സൗമ്യ വധക്കേസ്, ഇലന്തൂരിലെ നരബലി കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം,  എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായി ഹാജരായത് ബി.ആളൂരാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment