Thursday, July 30, 2026
Kerala News

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്നാണ് എക്‌സൈസ് വിലയിരുത്തല്‍. നടപടി ക്രമങ്ങള്‍ക്കായി അടുത്ത ദിവസം ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചു വരുത്തും. 

ഈ മാസം ആദ്യമാണ് മാരാരിക്കുളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയും കൂട്ടാളി ഫിറോസും എക്‌സൈസിന്റെ പിടിയിലാകുന്നത്. പ്രതിയായ തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെത്തിയിരുന്നു.  ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് WAIT എന്ന് മാത്രമായിരുന്നു ശ്രീനാഥ് നല്‍കിയ മറുപടി. 

അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളായ തസ്ലീമ സുല്‍ത്താന, ഫിറോസ്, സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment