Thursday, July 30, 2026
Kerala News

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജിലകളിലാണ് യെല്ലോ അലര്‍ട്ട്. 

ഏപ്രില്‍ 29 (ഇന്ന്) മുതല്‍ മേയ് 01വരെ  പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും; കോഴിക്കോട്, കണ്ണൂര്‍  ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്   ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഏപ്രില്‍ 29 (ഇന്ന്) മുതല്‍ മേയ് 01വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment