കേര ഫണ്ട് വകമാറ്റലില്‍ വിശദീകരണം തേടി ലോകബാങ്ക്. വായ്പാ പണത്തിന്റെ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്നാണ് ലോകബാങ്ക് കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടു. ലോകബാങ്ക് ടീം ലീഡര്‍ അസെബ് മെക്‌നന്‍ കൃഷിവകുപ്പിനയച്ച കത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
പണം എത്രയും വേഗം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ലോകബാങ്ക് അറിയിച്ചു. അതേസമയം വകമാറ്റല്‍ വിവരം പുറത്തുവന്നിട്ടും പണം കൈമാറാന്‍ ധനവകുപ്പ് തയാറായിട്ടില്ല. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തില്‍ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോര്‍ട്ട്.
മാര്‍ച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ഇത് പ്രകാരം ട്രെഷറിയിലെത്തിയത്. സാമ്പത്തിക വര്‍ഷാവസാനം സര്‍ക്കാര്‍ കടുത്ത ഞെരുക്കത്തിലായപ്പോഴായിരുന്നു ഫണ്ട് വകമാറ്റല്‍.
Comments
No comments yet. Be the first to comment!
Leave a Comment