എറണാകുളം: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട നാലു വിദ്യാര്‍ത്ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കോടതി അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം 13നായിരുന്നു ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഹോസ്റ്റലില്‍ പരിശോധന നടത്തിയതും കഞ്ചാവ് കണ്ടെത്തിയതും. പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment