Thursday, July 30, 2026
Kerala News

മുഖ്യമന്ത്രിയുടെ ഡിന്നര്‍ വിരുന്നില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍മാര്‍

മുഖ്യമന്ത്രിയുടെ ഡിന്നര്‍ വിരുന്നില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍മാര്‍


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഡിന്നര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ വിസമ്മതം അറിയിച്ച് ഗവര്‍ണര്‍മാര്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കേരള- ബംഗാള്‍- ഗോവ ഗവര്‍ണര്‍മാരാണ് അറിയിച്ചിരിക്കുന്നത്.

ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരെ ഇന്ന് ക്ലിഫ്ഹൗസിലാണ് മുഖ്യമന്ത്രി വിരുന്നിന് ക്ഷണിച്ചത്. എന്നാല്‍ ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് വിലയിരുത്തലില്‍ ഇവര്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ആഴ്ചകള്‍ക്കു മുമ്പായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ മൂന്നുപേരെയും ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാല്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍,  സി വി ആനന്ദ ബോസ് , പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

കേരള ഗവര്‍ണറാണ് ആദ്യം അസൗകര്യം അറിയിച്ചത്. പിന്നാലെ മറ്റ് രണ്ട് ഗവര്‍ണര്‍മാരും തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ  വിജയനെതിരെ രാഷ്ട്രീയ വിവാദങ്ങള്‍  ഉയര്‍ന്ന വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍മാര്‍ തീരുമാനമെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. 


Related News

Comments

No comments yet. Be the first to comment!

Leave a Comment