Friday, July 31, 2026
Kerala News

ചോദ്യപേപ്പര്‍ വന്നില്ല; കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ മാറ്റി

ചോദ്യപേപ്പര്‍ വന്നില്ല; കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ മാറ്റി


ചോദ്യപേപ്പര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷ മാറ്റി. സര്‍വകലാശാല നടത്താനിരുന്ന 7 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിയിരിക്കുന്നത്. മള്‍ട്ടി ഡിസിപ്ലിന്‍ ക്ലോസുകളില്‍ ഇന്ന് നടക്കേണ്ട ഏഴു വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. 

പരീക്ഷക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് പരീക്ഷ മാറ്റേണ്ട അവസ്ഥ വന്നത്.

സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ചോദ്യപേപ്പര്‍ എത്താതിരുന്നത് എന്ന് സര്‍വകലാശാല വിശദീകരിക്കുന്നു. കൂടാതെ മാറ്റിയ പരീക്ഷകള്‍ മേയ് അഞ്ചിന് നടക്കും എന്നും അധികൃത വ്യക്തമാക്കി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment