Friday, July 31, 2026
Kerala News

എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം, എനിക്ക് അറിയുന്നത് കേരള രാഷ്ട്രീയമല്ല വികസന രാഷ്ട്രീയം: വിഡി സതീശന് മാസ്സ് മറുപടിയുമായി രാജീവ് ചന്ദ്രശേഖരന്‍

എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം, എനിക്ക് അറിയുന്നത് കേരള രാഷ്ട്രീയമല്ല വികസന രാഷ്ട്രീയം: വിഡി സതീശന് മാസ്സ് മറുപടിയുമായി രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: മലയാളവും കേരള രാഷ്ടീയവും അറിയില്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.  മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം മലയാളത്തില്‍ തെറി പറയാനും അറിയാം എന്ന് തുടങ്ങിയ മാസ്സ് ഡയലോഗിലാണ് രാജീവ് ചന്ദ്രശേഖറുടെ മറുപടി. 

എനിക്ക് കേരള രാഷ്ട്രീയം അറിയില്ലന്ന് പറഞ്ഞത് സത്യം. എനിക്ക് ആ രാഷ്ട്രീയം പഠിക്കാന്‍ താല്‍പര്യമില്ല. എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം മലയാളത്തില്‍ തെറി പറയാനും അറിയാം. എനിക്ക് അറിയുന്നത് വികസന രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി.

ഇന്ത്യ പാക്കിസ്ഥാന് മറുപടി കൊടുക്കുന്നതില്‍ വി ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തിനായിരുന്നു വി ഡി സതീശന്റെ മറുപടി. രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്ന തിരിച്ചറിവില്ല. താന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അദ്ദേഹം കാണിച്ചില്ല. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്നം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.



Related News

Comments

No comments yet. Be the first to comment!

Leave a Comment