Friday, July 31, 2026
Kerala News

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി


കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ആം തീയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കൂടാതെ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുമുണ്ട്. 

ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിലവില്‍ കേസിലെ 6 പ്രതികളും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. അവധിക്കാലമായതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക്  ജാമ്യം അനുവദിച്ച് വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഇവരുടെ അഭിഭാഷകര്‍  നേരത്തെ തന്നെ വാദിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിലായിരുന്നു ഷഹബാസ് കൊല്ലപ്പെട്ടത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. ഷഹബാസ് പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ട്യൂഷന്‍ സെന്ററില്‍ വച്ചുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

നഞ്ചക് എന്ന ആയുധം കൊണ്ടാണ് ഷഹബാസിനെ മര്‍ദ്ദനമേറ്റത്. അടിയേറ്റ ഷഹബാസ് വീട്ടിലെത്തിയ ഉടന്‍ ബോധരഹിതനായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഷഹബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ഷഹബാസ് മരിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment