Friday, July 31, 2026
Kerala News

വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; ഐസി യോഗത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി

വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; ഐസി യോഗത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി

എറണാകുളം: സിനിമാസെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന ഐസി യോഗത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പ് നല്‍കികൊണ്ട് ഷൈന്‍ വിന്‍സിയോട് പരസ്യമായി ക്ഷമാപണം നടത്തി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഹാളിലായിരുന്നു ഐസി യോഗം.

താന്‍ മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. തന്റെ പെരുമാറ്റം മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് ഷൈന്‍ ഉറപ്പ് നല്‍കി. ഷൈനിനെയും വിന്‍സിയെയും പ്രത്യേകം വിളിച്ചും ഐസി സംസാരിച്ചു. നിയമപരമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും വിഷയം സംഘടനക്കുള്ളില്‍ പരിഹരിക്കണമെന്നും വിന്‍സി നിലപാട് വ്യക്തമാക്കിയിരുന്നു.




Related News

Comments

No comments yet. Be the first to comment!

Leave a Comment