Friday, July 31, 2026
Kerala News

കോട്ടയത്തെ ദമ്പതികളുടെ കൊലപാതകം; അസം സ്വദേശി കസ്റ്റഡിയില്‍ എന്ന് സൂചന

കോട്ടയത്തെ ദമ്പതികളുടെ കൊലപാതകം; അസം സ്വദേശി കസ്റ്റഡിയില്‍ എന്ന് സൂചന


കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അസം സ്വദേശി കസ്റ്റഡിയില്‍ എന്ന് സൂചന. ഇന്ന് രാവിലെയോടെയായിരുന്നു ഇവരെ രണ്ടുപേരെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കിയതോടെ ഇവരുടെ വീട്ടില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. 

വീട്ടില്‍ നിന്നും ഒരു സാധനങ്ങളും മോഷണം പോകാത്തതിനാല്‍  മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകം അല്ല ഇതെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണോ കൊലപാതകം എന്ന സംശയം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നേരത്തെ മൊബൈല്‍ മോഷ്ടിച്ചു എന്ന പേരില്‍ കൊല്ലപ്പെട്ട വിജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തുവിട്ടിരുന്നു. പിന്നീട് ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു ഇതിന്റെ വൈരാഗ്യത്തില്‍ ആണോ കൊലപാതകം നടന്നത് എന്ന് സംശയവും ബാക്കിയുണ്ട്.

രാവിലെ വീട്ടില്‍ ജോലിക്ക് എത്തിയ  ജോലിക്കാരിയാണ് വിജയകുമാറിനെയും ഭാര്യയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖം വികൃതമായ നിലയിലാണ്. കൃത്യം നടന്ന സ്ഥലത്തുനിന്നും കോടാലിയും വീടിനു സമീപത്തെ ഗേറ്റിനടത്തുനിന്നും അമ്മിക്കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഇവരുടെ വീട്ടിലുള്ള സിസിടിവി ഫൂട്ടേജുകള്‍ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പലതും കാണാനില്ല. 


Related News

Comments

No comments yet. Be the first to comment!

Leave a Comment