മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതികളായ സി എം ആര്‍ എല്‍ എക്‌സാലോജിക്‌സ് മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുമായി ബന്ധപ്പെട്ട എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇ ഡി അപേക്ഷ നല്‍കിയിരിക്കുന്നത്. വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതാണ് ഇഡി അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികളുടെ മൊഴികള്‍ക്ക് പുറമെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടെ പകര്‍പ്പും വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നാണ് ഡല്‍ഹി ഹൈക്കോടതി മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിക്കുക.
Comments
No comments yet. Be the first to comment!
Leave a Comment