എറണാകുളം: കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘടകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. അനുമതി ഇല്ലാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. കൂടാതെ പരിപാടിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചില്ലെന്നും പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.
ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. ഫൈനല്‍ മത്സരം ആയതിനാല്‍ പതിവിലും കൂടുതല്‍ കാണികള്‍ എത്തിയിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്.അപകടമുണ്ടായ ഭാഗത്ത് ആയിരത്തിയഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment