മുനമ്പത്തെ ജനങ്ങളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാറിന് ഇല്ല. ചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു
അടിസ്ഥാന വര്‍ഗ്ഗങ്ങളെ പൂര്‍ണമായും അവഗണിച്ചും ആരോഗ്യ,കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഖജനാവില്‍ പണമില്ല 6 ലക്ഷം കോടി രൂപയുടെ കടക്കണിയിലേക്ക് സംസ്ഥാനം എത്തിനില്‍ക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത് എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചുകൊണ്ട് പറഞ്ഞു.
മുനമ്പത്തെ ജനങ്ങളെയും സര്‍ക്കാര്‍ പതിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ 10 മിനിറ്റ് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നും സതീശന്‍ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പലതവണ മുടക്കിയ സര്‍ക്കാരാണ് ഇത്. ക്ഷേമനിധികളും തകര്‍ച്ചയിലാണ്. അംഗനവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല ആശാവര്‍ക്കര്‍മാരോടും അംഗനവാടി ജീവനക്കാരോടും അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment