Friday, July 31, 2026
Kerala News

ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈനിന് പണമിടപാട്

 ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ദിവസം ഡ്രഗ് ഡീലറുമായി  ഷൈനിന് പണമിടപാട്




 പോലീസിനെ കണ്ട് ഹോട്ടലില്‍ നിന്നും പേടിച്ച് ഇറങ്ങി ഓടിയ ദിവസം ഷൈന്‍ ടോം ചാക്കോ ഡ്രഗ്ഗ് ഡീലറുമായി പണമിടപാട് നടത്തിയതായി പുതിയ വിവരം. ഹോട്ടലില്‍ നിന്നും ഇറങ്ങിയ ഓടിയ ദിവസം മാത്രം ഡ്രഗ് ഡീലര്‍ സജീറുമായി 20000 രൂപയുടെ ഇടപാട് ഷൈന്‍ നടത്തി എന്നതിന്റെ തെളിവാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് പേടിച്ചോടിയ ദിവസം ഷൈന്‍ ലഹരി ഉപയോഗിച്ചിട്ടോ  എന്ന് പരിശോധന നടത്തുന്നുണ്ട്. ഇക്കാര്യം പരിശോധിയില്‍ നിന്നും വ്യക്തമാകും. താരത്തിന്റെ നഖം, തലമുടി, സ്രവങ്ങള്‍ എന്നിവയായിരിക്കും പരിശോധിക്കുക. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന നടത്തുക. 

ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഇതിനകം തന്നെ ഷൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഷൈിന് എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 

ഇന്നത്തെ ചോദ്യം ചെയ്യലില്‍ ആദ്യം ഷൈന്‍ എതിര്‍ത്ത് നിന്നെങ്കിലും പിന്നീട് ഷൈന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ കേസ് എടുത്തിട്ടുള്ളത്.  പോലീസ് ഷൈനിന്റെ ഫോണ്‍കോളുകളും പണമിടപാടുകളും എല്ലാം പരിശോധിച്ചിരുന്നു


Related News

Comments

No comments yet. Be the first to comment!

Leave a Comment