Friday, July 31, 2026
Kerala News

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

കൊച്ചി : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.


ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈന്‍ പൊലീസിനോട് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തത്. നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ പരിചയമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ഷൈന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്.

ഇത് രണ്ടാം തവണയാണ് ഷൈന്‍ ടോം ചാക്കോ ലഹരി കേസില്‍ അറസ്റ്റിലാകുന്നത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേര്‍ക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാന്‍ഡ് ഉള്‍പ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment