പത്തനംതിട്ട കോന്നി ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ് മറിഞ്ഞ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് മന്ത്രി തേടിയിട്ടുണ്ട്.
കൂടാതെ കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇന്നുച്ചയോടെയായിരുന്നു ദാരണമായ സംഭവം നടന്നത്. അടൂര്‍ സ്വദേശിയായ അഭിരാം എന്ന കുട്ടിയാണ് മരണപ്പെട്ടത്.
ആനക്കൊട്ടില്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു കോണ്‍ക്രീറ്റ് തൂണിന് സമീപത്തുനിന്ന് കുട്ടികളിച്ചത്. കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് തൂണ് ഇളകി മറിയുകയായിരുന്നു.
അപകടം നടന്ന ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അപകടം നടന്നതിനെ തുടര്‍ന്ന് കോന്നി ആനക്കൊട്ടില്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment