ഹോട്ടലിലെ പരിശോധനയ്ക്കിടെ എന്തിനാണ് ഷൈന്‍ ടോം ചാക്കോ അവിടെ നിന്നും ഇറങ്ങി ഓടിയതെന്ന് വിശദീകരിക്കാന്‍ തയ്യാറാവണം എന്ന് പോലീസ്. ഇതില്‍ വിശദീകരണം നല്‍കുന്നതിനായി പോലീസിനുമുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാവണം എന്ന് കാണിച്ച് നോട്ടീസ് നല്‍കും.
എസിപി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത് നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനകം ഷൈന്‍ പോലീസിനു മുന്നില്‍ ഹാജരാക്കേണ്ടി വരും.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കിടെടെയായിരുന്നു ഹോട്ടല്‍ റൂമില്‍ നിന്നും താരം ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഹോട്ടലില്‍ നടന്ന പരിശോധനയില്‍ പോലീസിന് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഷൈന്‍ എന്തെങ്കിലും തരത്തില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിലാണ് താരത്തിനോട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്.
കഴിഞ്ഞ അഞ്ചുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈന്‍. ഒടുവിലാണ് ഷൈനിനെ തേടി കൊച്ചിയിലെ ഹോട്ടല്‍ റൂമിലേക്ക് പോലീസ് സംഘം എത്തിയത്. എന്നാല്‍ അപ്പോഴേക്കും ഡാന്‍സാഫ് സംഘത്തെ മറികടന്ന് ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment