നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് വിന്‍സി അലോഷ്യസിന്റെ കുടുംബം. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴി എടുക്കാന്‍ എക്‌സൈസ് അനുമതി തേടിയിരുന്നു. എന്നാല്‍ സഹകരിക്കാന്‍ താല്പര്യമില്ലെന്നാണ് വിന്‍സിയുടെ പിതാവ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
വിന്‍സി അലോഷ്യസ് സംഘടനകള്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയും പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. പരാതി കൈമാറരുത് എന്ന് വിന്‍സി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ വിന്‍സി നല്‍കിയ പരാതിയില്‍ ഷൈന്‍ ചോക്കോക്കെതിരെ സംഘടനകള്‍ നടപടി സ്വീകരിക്കും. താല്‍ക്കാലികമായി സിനിമയില്‍ നിന്നും ഇയാളെ മാറ്റിനിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം.
തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ഫിലിം ചേമ്പര്‍ യോഗം ചേരുകയും ഇതില്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. സംഘടന നടപടിയെടുത്താല്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പുതിയ സിനിമകള്‍ കമ്മിറ്റി ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ താരത്തിന് നന്നാവാന്‍ ഒരു അവസരം കൂടി നല്‍കുമെന്നാണ് സിനിമ സംഘടനകള്‍ വ്യക്തമാക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment