Friday, July 31, 2026
Kerala News

വിഴിഞ്ഞം കമ്മീഷനിങ് മെയ് 2 ന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

വിഴിഞ്ഞം കമ്മീഷനിങ് മെയ് 2 ന്;   പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി വി എന്‍ വാസവന്‍, വ്യവസായ മന്ത്രി പി രാജീവ്, ഡോ.ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മദര്‍ഷിപ്പുകളടക്കം നിരവധി കൂറ്റന്‍ ചരക്കുകപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമര്‍പ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment