Friday, July 31, 2026
Kerala News

വിന്‍സി പരാതി നല്‍കിയാല്‍ ഷൈന്‍ ടോം ചാക്കോയിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍

വിന്‍സി പരാതി നല്‍കിയാല്‍ ഷൈന്‍ ടോം ചാക്കോയിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍

നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയാല്‍ ഷൈന്‍ ടോം ചാക്കോയിക്കെതിരെ നടപടി എന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തും. സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷന്‍ വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിര്‍മാതാവ് സജി നന്ത്യാട്ട് പറഞ്ഞു. പരാതി നല്‍കാന്‍ വിന്‍സിക്ക് ഭയമായിരുന്നു. ഫിലിം ചേംബര്‍ അംഗങ്ങള്‍ വേണ്ട പിന്തുണ നല്‍കിയാണ് പരാതി നല്‍കിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല. വെറുമൊരു താക്കീത് നടപടി ആകില്ല ഉണ്ടാവുക. സിനിമാ സെറ്റുകളില്‍ കയറി പരിശോധന നടത്താന്‍ പൊലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തരയോഗത്തില്‍ നടപടി എന്തുവേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെന്നും സജി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment