Friday, July 31, 2026
Kerala News

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും

കോട്ടയം: നീര്‍ക്കാട് അഭിഭാഷകയായ ജിസ്‌മോളും മക്കളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ജിസ്‌മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളില്‍ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഉണ്ടായ പ്രശ്‌നം വീട്ടുകാര്‍ പറഞ്ഞു തീര്‍ത്തിരുന്നു എന്നാണ് വിവരം.

കുടുംബ പ്രശ്‌നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ജിസ്‌മോള്‍ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭര്‍ത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താന്‍ ഏറ്റുമാനൂര്‍ പൊലീസ് തീരുമാനിച്ചത്. 

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. വിദേശത്തുള്ള അച്ഛനും സഹോദരനും വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുക. ആത്മഹത്യക്ക് മുമ്പ് ജിസ്‌മോള്‍ കൈ നരമ്പ് മുറിച്ചിരുന്നതായും മക്കള്‍ക്ക് വിഷം നല്‍കിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിയുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും.


Related News

Comments

No comments yet. Be the first to comment!

Leave a Comment