Friday, July 31, 2026
Kerala News

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം. എരുമേലിക്ക് സമീപം പമ്പാവാലി കണമലയില്‍ വച്ചാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

കര്‍ണാടകയില്‍ നിന്നുള്ള 35 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും, സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ ആറരയോടെയാണ് അപകടം സംഭവിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment