മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി വിന്‍സി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയതായും ഇയാള്‍ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട് എന്നുമാണ് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നടന്‍ മോശമായി പെരുമാറിയതോടെ താന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് സിനിമ പൂര്‍ത്തിയാക്കിയത് എന്നും നടി വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇപ്പോള്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ ഇനി അഭിനയിക്കില്ലെന്ന് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കിയിരുന്നു. അതിനു താഴെ വരുന്ന കമന്റുകള്‍ കണ്ടതോടെയാണ് ഇതില്‍ ഒരു വ്യക്തത നല്‍കണമെന്ന് തനിക്ക് തോന്നിയത്. താനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരം ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസ്സിലാവാത്ത രീതിയില്‍ എന്നോടും എന്റെ സഹപ്രവര്‍ത്തകരോടും പെരുമാറി. എന്റെ ഡ്രസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍ ഞാനും വരാം ഞാന്‍ വേണമെങ്കില്‍ റെഡിയാക്കാന്‍ തരാമെന്ന് ഒക്കെ പറഞ്ഞു എന്നും വിന്‍സി പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment