കൊല്ലത്ത് ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് കിടപ്പ് മുറുയില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയത്.
എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടിയത്. കൂടാതെ അഞ്ച് ഗ്രാം കഞ്ചാവും, ആംപ്യൂളുമാണ് പിടിച്ചെടുത്തു. കരുനാഗപ്പള്ളി സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment