Friday, July 31, 2026
Kerala News

ധിക്കാരത്തിന്റെ പാതയിലാണ് സര്‍ക്കാര്‍, ആശാവര്‍ക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണം: രമേശ് ചെന്നിത്തല

ധിക്കാരത്തിന്റെ പാതയിലാണ് സര്‍ക്കാര്‍, ആശാവര്‍ക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണം: രമേശ് ചെന്നിത്തല

വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ സമരം ചെയ്യുന്ന ആശമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല. സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിനോട് സര്‍ക്കാരിന് അലര്‍ജിയാണെന്നും ധിക്കാരത്തിന്റെ പാതയിലാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.  ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. സമരം തീരാതെ മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ അഹങ്കാരവും ധിക്കാരവുമാണെന്ന് രമശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സമരങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. അല്ലാതെ സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ടന്നും തരുന്ന പിച്ച കാശ് മേടിച്ച് മുന്നോട്ടുപോകുക പറയുന്നതനുസരിച്ച് സമരം പിന്‍വലിക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നു. ഇതിനെതിരെ ബഹുജനപ്രക്ഷോഭമാണ് നാട്ടില്‍ നടന്നുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

വനിതാ സിപഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment