നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ യുഡിഎഫ് പ്രവേശനം സാധ്യമാക്കണമെന്ന് പാര്‍ട്ടി നേതാക്കന്മാരോട് ആവശ്യപ്പെട്ട് പി വി അന്‍വര്‍. തന്റെ ആവശ്യം അംഗീകരിക്കാന്‍ നേതാക്കന്മാര്‍ വൈകാതെ ചര്‍ച്ച നടത്തുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതായും അന്‍വര്‍ പറഞ്ഞു.
വിജയസാധ്യത ആര്‍ക്കാണെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിനെ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് താന്‍ ഇത്രയും റിസ്‌ക് എടുത്ത് എംഎല്‍എ സ്ഥാനം പോലും രാജിവെച്ചത്. കൂടാതെ തസംസ്ഥാനത്ത് പിണറായിക്കെതിരായ ഒരു ജനവികാരം ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.
തന്റെ യുഡിഎഫ് പ്രവേശനം ഉറപ്പായാല്‍ കൂടുതല്‍ പേര്‍ വരും. അത്തരത്തില്‍ ഒരു കൂട്ടായ പ്രവര്‍ത്തനം നടത്തി വേണം പിണറായി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കേണ്ടത്. ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെയെ പിണറായിയെ തകര്‍ക്കാന്‍ സാധിക്കു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ എന്താണ് തടസ്സമുള്ളത് എന്ന് ഉത്തരവാദിത്തപ്പെട്ടവരാണ് പറയേണ്ടതെന്ന് എന്നും അനവര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment