അട്ടപ്പാടിയിലെ ആശുപത്രിയില്‍ നിന്ന് കാണാതായ നാലുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നായിരുന്നു നാലുമാസം പ്രായമായ കുഞ്ഞിനെ കാണാതായത്. മേലോമുളി സ്വദേശി സംഗീതയുടെ കുഞ്ഞിനെയായിരുന്നു കാണാതായത്.
കുഞ്ഞിനെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. എന്നാല്‍ കുഞ്ഞിനെ എന്തിനാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത് എന്ന കാര്യം വ്യക്തമല്ല ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment