എറണാകുളത്തെ അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളും ,അഭിഭാഷകരും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് പൊലീസ്. പൊലീസിനെ മര്‍ദിച്ചതിന് ആണ് പത്തോളം പേര്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോടതി വളപ്പില്‍ നടന്ന ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഇന്നലെ പുലെര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. അഭിഭാഷകരുടെ പരാതിയില്‍ കണ്ടാല്‍ അറിയുന്ന 10 വിദ്യാര്‍ഥികള്‍ക്കെതിരെയും വിദ്യാര്‍ഥികളുടെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെയുമാണ് കേസ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.
ഉച്ചയോടെ വീണ്ടും അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. കോളജിലേക്കുള്ള കുപ്പിയേറില്‍ അഭിഭാഷക്കര്‍ക്കെതിരെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment