Friday, July 31, 2026
Kerala News

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം

പത്തനംതിട്ട: ആംബുലന്‍സില്‍ കോവിഡ് പോസിറ്റീവായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ കോടതി ശിക്ഷിച്ചത്.1,08000 രൂപ പിഴയും ചുമത്തി.

കായംകുളം സ്വദേശിയായ ആംബുന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതും ഡി എന്‍ എ ടെസ്റ്റും ആംബുലന്‍സിന്റെ ജിപിഎസ് ട്രാക്കുമാണ് കേസില്‍ പ്രധാന തെളിവായത്. 

2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment