തൃശ്ശൂര്‍ മാള കീഴൂരിലെ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂരമായാണ് കുട്ടി കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ചാമ്പങ്ങ നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയുടെ അയല്‍ക്കാരനായ യുവാവ് കുളക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു. എന്നാല്‍ കുട്ടി എതിര്‍ത്തതോടെ കുളത്തിലേക്ക് തള്ളിയിരിക്കുകയായിരുന്നു. കുട്ടി കുളത്തിന്റെ കരയിലേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിന് ഇയാള്‍ സമ്മതിച്ചില്ല.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു എന്നാല്‍ ഇത് കുട്ടി എതിര്‍ക്കുകയും വീട്ടില്‍ പറയുമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് ഇത് ഭയന്ന് പ്രതി കു്ട്ടിയെ കൊല്ലപ്പെടുത്തിയത്.
കുട്ടിയെ കാണാനില്ലാത്തതറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ തിരച്ചില്‍ നടത്തി. ഇതിലും പ്രതി പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായ തെളിവായി മാറിയത്. പ്രതിയായ ജോജി കുട്ടിക്ക് പിന്നാലെ പോകുന്നത് സിടിവി ദൃശ്യങ്ങളില്‍ .പതിഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ പാടത്തിന്റെ കരയിലേക്ക് കുട്ടി പോകുന്നത് കണ്ടു എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുട്ടി കുളത്തില്‍ വീഴുന്നത് കണ്ടു എന്നാണ് ഇയാള്‍ പറഞ്ഞത് അതിനു ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്തതാണ് കുറ്റം സമ്മതിച്ചത്
Comments
No comments yet. Be the first to comment!
Leave a Comment