Friday, July 31, 2026
Kerala News

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ലീഗ് നേതാക്കളായ എംസി ഖമറുദ്ദീനും, ടി.കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ലീഗ് നേതാക്കളായ എംസി ഖമറുദ്ദീനും, ടി.കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ എം എല്‍ എയും ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയില്‍. കോഴിക്കോട് സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ചയാണ് ഇരുവരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. 

ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ്. ഇരുവരെയും അറസ്റ്റ് ചെയ്തത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളില്‍ ഫാഷന്‍ ഗോള്‍ഡ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി ഖമറുദീന്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment